കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ: ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി യു​എ​ഇ മാ​തൃ​ക
Wednesday, January 29, 2025 2:33 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
ദാ​വോ​സ്: വാ​യു മ​ലി​നീ​ക​ര​ണ​വും അ​ത്യു​ഷ്ണ​വും പേ​മാ​രി​യും അ​ട​ക്ക​മു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ ആ​ഗോ​ള ത​ല​ത്തി​ൽ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ൾ​ക്കു​ള്ള പ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റം.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‍​ന​ങ്ങ​ൾ അ​താ​ത് സ​മ​യം വി​ല​യി​രു​ത്താ​ൻ വി​പു​ല​മാ​യ പ​രി​ശോ​ധ​ന സം​വി​ധാ​നം കൊ​ണ്ട് വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യ്ക്കൊ​പ്പം നി​ല​വി​ലു​ള്ള വി​ജ​യ​ക​ര​മാ​യ മാ​തൃ​ക​ക​ളും വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തി.

ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ യു​എ​ഇ​യി​ൽ ബു​ർ​ജീ​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക അ​വ​ത​രി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തിന്‍റെ പ​രി​ഗ​ണ​ന​ക​ൾ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി സ്ഥാ​പി​ച്ച ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് സെന്‍റർ ഫോ​ർ ക്ലൈ​മ​റ്റ് ആ​ൻ​ഡ് ഹെ​ൽ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്.

കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളും കൗ​ൺ​സി​ലിം​ഗും നേ​രി​ട്ട് ക്ലി​നി​ക്ക​ൽ കെ​യ​റി​ലേ​ക്ക് ഉ​ൾ​ച്ചേ​ർ​ത്ത് സം​യോ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്.

വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റുക​ളി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്‌ടർ​മാ​രെ ഒ​ന്നി​പ്പി​ച്ച് കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടൊ​പ്പം കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ ആ​രോ​ഗ്യ സ്ക്രീ​നി​ങ്ങു​ക​ളും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.


അ​ടു​ത്തി​ടെ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം പു​റ​ത്തി​ക്കി​യ ധ​വ​ള പ​ത്ര​ത്തി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സെ​ന്‍റർ ഫോ​ർ ക്ലൈ​മ​റ്റ് ആ​ൻ​ഡ് ഹെ​ൽ​ത്തി​ന്‍റെ മാ​തൃ​ക പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ദാ​താ​ക്ക​ൾ​ക്ക് വ​ലി​യ പ​ങ്കു വ​ഹി​ക്കാ​നു​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​ണ് ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളെ​ന്ന് ഡോ. ​ഷം​ഷീ​ർ പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​നാ​യു​ള്ള പ്രാ​രം​ഭ നി​ക്ഷേ​പം ഗ​ണ്യ​മാ​യി​രി​ക്കു​മെ​ങ്കി​ലും ദീ​ർ​ഘ​കാ​ല നേ​ട്ട​ങ്ങ​ളു​ണ്ടാ​കും. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ളെ ബ​ന്ധ​പ്പെ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നു​ള്ള ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള സാ​ങ്കേ​തി​ക വി​ദ്യ അ​വ​ത​രി​പ്പി​ക്കാ​ൻ ബു​ർ​ജീ​ൽ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​റ്റ​ലി​യ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഒ​റാ​സി​യോ ഷി​ല്ലാ​സി അ​ട​ക്ക​മു​ള്ള ആ​ഗോ​ള വി​ദ​ഗ്ധ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ പ​ങ്കാ​ളി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൃ​ത്യ​മാ​യ നി​ക്ഷേ​പ​ങ്ങ​ളും മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​വ​ർ വി​ല​യി​രു​ത്തി.

അ​ർ​ബു​ദ രോ​ഗ നി​ർ​ണ​യ​വും ചി​കി​ത്സാ ല​ഭ്യ​ത​യും മെ​ച്ച​പ്പെ​ടു​ത്താ​നും ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നും ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക ച​ർ​ച്ച​യും ദാ​വോ​സി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് സം​ഘ​ടി​പ്പി​ച്ചു.