കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു
Saturday, October 26, 2024 4:34 PM IST
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു. സ​ഭാ​വി​ഭാ​ഗ വ്യ​ത്യാ​സ​മന്യെ 60 ക്രൈ​സ്ത​വ സ​ഭാ​ശു​ശ്രൂ​ഷ​ക​രെ ആ​ദ​രി​ച്ചു.

ക്ല​ര്‍​ജി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൈ​ദി​ക​ര്‍, പാ​സ്റ്റ​ര്‍​മാ​ര്‍, മൂ​പ്പ​ന്മാ​ര്‍ അ​ട​ക്ക​മു​ള്ള ക്രി​സ്തീ​യ ശു​ശ്രൂ​ഷ​ക​രെ ആ​ദ​രി​ച്ച​ത്. കെ‌​ടി​എം​സി​സി ​പ്ര​സി​ഡന്‍റ് വി​നോ​ദ് കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി ഷി​ജോ പു​ല്ല​മ്പ​ള്ളി സ്വാ​ഗ​തം അ​റി​യി​ച്ചു.

വി​ശ്വാ​സ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് എ​ന്‍​ഇസികെ സെ​ക്ര​ട്ട​റി റോ​യി കെ. ​യോ​ഹ​ന്നാ​ന്‍ പ്ര​സം​ഗി​ച്ചു. നാ​ഷ​ണ​ല്‍ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ചി​ലും അ​ഹ​മ​ദി സെന്‍റ് പോ​ള്‍​സി​ലും ഉ​ള്‍​പ്പെ​ട്ട മ​ല​യാ​ളി ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ശു​ശ്രൂ​ഷ​ക​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

നാ​ഷ​ണ​ല്‍ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ചെ​യ​ര്‍​മാ​നും കു​വൈ​റ്റ് സ്വ​ദേ​ശി​യു​മാ​യ റ​വ. ഇ​മ്മാ​നു​വ​ല്‍ ബെ​ന്യാ​മി​ന്‍ ഗെ​രീ​ബിന്‍റെ 25 വ​ര്‍​ഷ​ത്തെ ഇ​ട​യ ശു​ശ്രൂ​ഷ സേ​വ​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക ആ​ദ​ര​വ് ന​ല്‍​കി.


ച​ട​ങ്ങി​ല്‍ അ​ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി ഹാ​ര്‍​വെ​സ്റ്റ് ടിവി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍ററി​യും പ്ര​ദ​ര്‍​ശി​പ്പി​ച്ചു.



അ​ഹ​മ്മ​ദി സെ​ന്‍റ് പോ​ൾ​സ് ചാ​പ്ളി​ൻ റ​വ.​മൈ​ക്കി​ൾ മ​ബോ​ണ, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ സീ​നി​യ​ർ പാ​സ്റ്റ​ർ ജ​റാ​ൾ​ഡ് ഗോ​ൽ​ബി​ക്ക്, അ​റ​ബി​ക് ലാം​ഗ്വേ​ജ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ൽ​ഡ​ർ ഡോ. ​വ​ഫീ​ക്ക് കാ​രം തു​ട​ങ്ങി​യ​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ കൗ​ൺ​സി​ല​ർ ഷാ​ജി ഇ​ല​ഞ്ഞി​ക്ക​ലി​ന് പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ആ​ദ​ര​വി​ന് ശു​ശ്രൂ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ള്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കെ‌​ടി​എം​സി​സി ക്വ​യ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു. ഹാ​ര്‍​വെ​സ്റ്റ് ടിവി ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ന​ട​ത്തി.

ട്ര​ഷ​റ​ര്‍ ജീ​സ് ജോ​ര്‍​ജ് ചെ​റി​യാ​ൻ, ക​ൺ​വീ​ന​ർ സ​ജു വാ​ഴ​യി​ല്‍ തോ​മ​സ്, അ​ജു ഏ​ബ്ര​ഹാം, ജി​നോ അ​രീ​ക്ക​ല്‍, ഷി​ബു വി. ​സാം, ജെ​റാ​ള്‍​ഡ് ജോ​സ​ഫ്, അ​ജോ​ഷ് മാ​ത്യു, റെ​ജു വെ​ട്ടി​യാ​ർ തു​ട​ങ്ങി​യ​വ​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.