എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ്: കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി
Friday, October 25, 2024 6:32 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ഡ്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി. അ​ൽ സ​ബാ​ഹ് ഓ​യി​ൽ അ​ജ്മാ​ൻ എ​ഫ് സി ​റ​ണ്ണ​റ​പ്പാ​യി.

ഹു​ദൈ​രി​യാ​ത്ത് 321 സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റിൽ യുഎഇയി​ലെ 24 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. യുഎഇ സിബിഎസ് സി ​അ​ണ്ട​ർ 14 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ജേ​താ​ക്ക​ളാ​യ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളേ​യും പ​രി​ശീ​ല​ക​നെ​യും ആ​ദ​രി​ച്ചു.



അ​ബു​ദാ​ബി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെഎം​സി​സി പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് തൊ​ഴ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ഐം​സി​സി സെ​ക്ര​ട്ട​റി സു​നീ​ർ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ എം ​എ​ൽ എ ​ന​ജീ​ബ് കാ​ന്ത​പു​രം, സം​സ്ഥാ​ന കെഎം​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ അ​ഷ്റ​ഫ് പൊ​ന്നാ​നി, നൂ​റു​ദ്ധീ​ൻ ത​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ലാ കെഎംസി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ , ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് അ​ലി, മു​നീ​ർ മാ​മ്പ​റ്റ, ഷാ​ഹി​ദ് ബി​ൻ മു​ഹ​മ്മ​ദ്, സൈ​ദ് മു​ഹ​മ്മ​ദ്, കെഇഎ​ഫ്എ പ്ര​ധി​നി​ധി ബൈ​ജു ജാ​ഫ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ട്ടി, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.