കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 22, 2024 1:42 PM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വു​കൈ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. "​സ​ഹാ​ബ​ത്തിന്‍റെ ഇ​ൽ​മി​നോ​ടു​ള്ള സ​മീ​പ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ മു​നീ​ർ സ​ല​ഫി സ​ദ​സി​ന് ഉ​ദ്ബോ​ധ​നം ന​ൽ​കി.

ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖുറാൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ വു​കൈ​ർ ഏ​രി​യ മൊ​ഡ്യൂ​ൾ പ്ര​കാ​ശ​നം ക്യുകെഐസി - ക്യുഎ​ച്ച്എ​ൽഎ​സ് വിംഗ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് സാ​ഹി​ബി​ന് ന​ൽ​കി നി​ർ​വഹി​ച്ചു.

ക്യുകെഐസി സെ​ക്ര​ട്ട​റി സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി ആ​ശം​സ​യ​ർ​പ്പി​ച്ചു. ഖുറാൻ പ​ഠ​നം ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സം​ഗ​മ​ത്തി​ൽ ആ​ഹി​ൽ റ​ഫീ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി.


യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ഹാ​ർ സ്വാ​ഗ​ത​വും പ്ര​സി​ഡന്‍റ് റ​ഫീ​ഖ് സാ​ഹി​ബ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ അ​ന​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഷ​ബി​ൻ ക​ബീ​ർ, ശ​കീ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മൊ​ഡ്യൂ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 60004485/33076121 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.