കൃഷിഭവനിലേക്കു "കൊടുംപാപി'യെ കെട്ടിവലിച്ച് കോൺഗ്രസ് പ്രതിഷേധ മാർച്ച്
1576105
Wednesday, July 16, 2025 1:27 AM IST
നെന്മാറ: സർക്കാർ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാത്തതിൽ പ്രധിഷേധിച്ച് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി കൃഷിഭവനിലേക്കു കൊടുംപാപിയെ കെട്ടിവലിച്ച് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി.സി. സുനിൽ, കെ.ഐ. അബ്ബാസ്, ശിവപ്രസാദ്, ശിവദാസൻ, എം.ആർ. നാരായണൻ, പ്രിൻസ് ജോസഫ്, പ്രബിത ജയൻ, ആർ. സുരേഷ്, ഷാജഹാൻ മാസ്റ്റർ, രാമനാഥൻ, ആർ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.