ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
1598963
Saturday, October 11, 2025 11:15 PM IST
കല്ലടിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാരാകുറിശി കോരംകടവ് ചെമ്പൻപാടത്ത് ശ്രീനാരായണനിലയത്തിൽ അപ്പുക്കുട്ടി(71)യാണ് മരിച്ചത്. റിട്ട. ജില്ലാ പ്രോജക്ട് ഓഫീസറാണ്. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ.
വ്യാഴാഴ്ച വൈകീട്ട് 6.45 നാണ് അപകടം. കല്ലടിക്കോട് ദീപ ജംഗ്ഷനിൽ കാർ നിർത്തി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കല്ലടിക്കോട് ചുങ്കത്തുനിന്നും വരികയായിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്.
ഭാര്യ: സുലോചന. മക്കൾ: സജിത്ത് (അധ്യാപകൻ, കാട്ടുകുളം ഹൈസ്കൂൾ), അജിത്ത് (ബിസിനസ്).