ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് ജല അഥോറിറ്റി
1416831
Wednesday, April 17, 2024 1:53 AM IST
ഒലവക്കോട്: ആണ്ടിമഠം കേശവമേനോൻ കോളനി നിവാസികൾക്ക് പുറത്തിറങ്ങാനാവാത്തവിധം ജല അഥോറിറ്റി ചാൽ കോരിയിട്ടിരിക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. യാതൊരു മുന്നറിയിപ്പും കൂടാതെ ചാൽ കുഴിച്ചതിനാൽ വാഹനങ്ങൾ വീട്ടിൽ നിന്നും ഇറക്കാൻ പറ്റാത്ത അവസ്ഥയായി. നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
പല വീടുകളിലും പ്രായമായവരും രോഗികളുമുള്ളതിനാൽ എപ്പോൾ വേണമെങ്കിലും വാഹനം എടുത്ത് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ യാത്രാതടസമുണ്ടാക്കി ചാൽ കുഴിച്ച നടപടി ശരിയായില്ലെന്നും എത്രയും വേഗം ചാൽ മൂടി സഞ്ചാര സൗകര്യം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.