കോ​ട്ട​ത്ത​റ​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Saturday, April 13, 2024 1:29 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ചി​കി​ത്സാ പി​ഴ​വ് മൂ​ലം അ​ട്ട​പ്പാ​ടി​യി​ൽ 70 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി​റ്റു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​രു​ൺ​കു​മാ​ർ പാ​ല​ക്കു​റു​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ​.പി. സാ​ബു, നേ​താ​ക്ക​ളാ​യ ഷി​ബു സി​റി​യ​ക്, ചി​ന്ന​സ്വാ​മി, ജോ​ബി കു​രി​യ​ക്കാ​ട്ടി​ൽ, എം. ​ക​ന​ക​രാ​ജ്, സെ​ന്തി​ൽ കു​മാ​ർ, എം.ആ​ർ. സ​ത്യ​ൻ, എം​.സി. ഗാ​ന്ധി, അ​സീ​സ് കാ​ര, കെ.എ​സ.് ജോ​യ്, ബി​ജു, സ​തീ​ഷ്, മ​ണി​ക​ണ്ഠ​ൻ പ്രസംഗിച്ചു.