ചെത്തുതൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു
1415852
Thursday, April 11, 2024 11:34 PM IST
ചിറ്റൂർ: വണ്ണാമടയില്‍ ചെത്തുതൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു. അട്ടപ്പള്ളം മംഗലത്താന് ചള്ളയില്‍ തങ്കരാജിന്റെ മകന് ജയരാജ്(36) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനു വണ്ണാമടയിലെ തെങ്ങിന്തോപ്പില് ജോലിക്കിടെയാണ് അപകടത്തില്‍പ്പെട്ടത്.
ആദ്യം കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിനിടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കഞ്ചിക്കോട് വാതകശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: ശരണ്യ.