കിണറ്റിൽ വീണ വയോധിക മരിച്ചു
1415851
Thursday, April 11, 2024 11:34 PM IST
വണ്ടിത്താവളം: എന്തൽപ്പാലത്ത് കിണറ്റിൽ വീണ വയോധിക മരിച്ചു. ഏന്തൽപ്പാലം പഴണിമലയുടെ ഭാര്യ പാർവതി(65) ആണ് മരിച്ചത്. വീട്ടു കോമ്പൗണ്ടിലുള്ള കിണറ്റിൽ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ചിറ്റൂരിൽ നിന്ന് അഗ്നിസേനയെത്തി മൃതദേഹം പുറത്തെടുത്തു. മീനാക്ഷിപുരം പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി.