മലയോരജനതയ്ക്കു നീതി വേണം: കത്തോലിക്ക കോണ്ഗ്രസ്
1394509
Wednesday, February 21, 2024 5:46 AM IST
അഗളി: ജീവിക്കാൻ സാധിക്കാത്ത വിധം അതിരൂക്ഷമായ വന്യമൃഗ ആക്രമണം വയനാട്ടിലും മറ്റു മലയോര മേഖലകളിലും ഭീതി വിതച്ചിരിക്കുകയാണെന്നും സർക്കാർ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കത്തോലിക്ക കോണ്ഗ്രസ് താവളം ഫൊറോന സമ്മേളനം മുന്നറിയിപ്പു നൽകി. വനം വകുപ്പ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്.
കാട്ടുമൃഗശല്യം അതീവ ഗുരുതരമായിട്ടും ഭരണാധികാരികൾ അനങ്ങുന്നില്ല. വയനാട്ടിലെ ഉൾപ്പെടെ മലയോര ജനതയുടെ ദുരിതങ്ങളിൽ നിഷ്ക്രിയത്വം തുടർന്നാൽ ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. കത്തോലിക്ക കോണ്ഗ്രസ് താവളം ഫൊറോന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സാബു ചാലാനിയിൽ അധ്യക്ഷത വഹിച്ചു. സമ്മേളനം ഫൊറോന വികാരി ഫാ. ജോമിസ് കൊടകശേരിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോസ് ചെനിയറ മുഖ്യ പ്രഭാഷണം നടത്തി.
ജോയിന്റ് സെക്രട്ടറി റെജി തുണ്ടത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത സെക്രട്ടറി സണ്ണി ഏറനാട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സ്ഥലം മാറിപ്പോകുന്ന ഫാ. ജോമിസ് കൊടകശേരിലിന് സമ്മേളനത്തിൽ എക്സിക്യൂട്ടിവ് സമിതിയംഗം ജോണ്സണ് വിലങ്ങു പാറയിൽ നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ് സിജി ജോസഫ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി തിമോത്തിയോസ് കടന്പനാട്ട് - പ്രസിഡന്റ്, ഷാജി തൊഴാലയിൽ, സിജി ജോസഫ്- വൈസ് പ്രസിഡന്റുമാർ, ബിനോയ് പൊരുന്നോലിൽ- സെക്രട്ടറി, ജോണ്സണ് താന്നിക്കൽ, മഞ്ജു ബിനു- ജോയിന്റ് സെക്രട്ടറിമാർ, യു.എ. മത്തായി- ട്രഷറർ, ഡോളി ജോഷി- വനിതാ കോ-ഓർഡിനേറ്റർ, ജേക്കബ് പീറ്റർ- യൂത്ത് കോ-ഓർഡിനേറ്റർ, സാബു ചാലാനിയിൽ, ജോണ്സണ് വിലങ്ങുപാറയിൽ, റെജി തുണ്ടത്തിൽ, റോബിൻ പുതുപ്പറന്പിൽ, സി. തോംസണ്, ഫ്രാൻസിസ് കുന്നുമ്മേൽ- എക്സിക്യുട്ടീവ് അംഗങ്ങൾ.