കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയ ജംഗ്ഷനിൽ കാമറകൾ സ്ഥാപിച്ചു
1394506
Wednesday, February 21, 2024 5:46 AM IST
പാലക്കാട്: നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താനുള്ള പ്രധാന സ്രോതസാണ് സിസിടിവി എന്ന് കസബ എസ്ഐ എച്ച്. ഹർഷാദ്. പൊതുജന സുരക്ഷ ലക്ഷ്യമാക്കി ജെസിഐ ഇന്ത്യ പാലക്കാട് ഘടകം എം.എ പ്ലൈ എൻജിഒ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയ ജംഗ്ഷനിൽ സ്ഥാപിച്ച മൂന്ന് കാമറകൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധസേവകരും അവരുടെ പ്രസ്ഥാനങ്ങളും ഇത്തരം നന്മ പദ്ധതികൾ ഏറ്റെടുക്കുന്നതിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും എസ്ഐ പറഞ്ഞു. ചടങ്ങിൽ ജെസിഐ എം.എ പ്ലൈ എൻജിഒ പ്രസിഡന്റ് എ. സമീറ അധ്യക്ഷത വഹിച്ചു. സിപിഒമാരായ രജീദ്, സായൂജ്, മുൻ മേഖല ഓഫീസർ നിഖിൽ കൊടിയത്തൂർ, പ്രോജക്ട് ഡയറക്ടർ എസ്. ശ്രീനിവാസൻ്, സെക്രട്ടറി ഋഷികേഷ് രവി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.