നവകേരള സദസിൽ ഇന്ന്
1375428
Sunday, December 3, 2023 5:02 AM IST
പാലക്കാട്: ഇന്ന് രാവിലെ 11ന് ചിറ്റൂർ നിയോജക മണ്ഡലംതല നവകേരള സദസ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും ഉച്ചയ്ക്കുശേഷം മൂന്നിന് നെന്മാറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും വൈകുന്നേരം നാലിന് ആലത്തൂർ മണ്ഡലംതല സദസ് സ്വാതി ജംഗ്ഷൻ പുതുക്കുളങ്ങര കാവ് പറമ്പ് മൈതാനത്തും വൈകുന്നേരം ആറിന് തരൂർ മണ്ഡലത്തിലെ നവകേരള സദസ് വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിലുമായി നടക്കും.
ചിറ്റൂരിലാണ് പൗരപ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്ന പ്രഭാത യോഗം നടക്കുന്നത്.