ജെല്ലിപ്പാറ പുതുജീവനിലെ പുതിയ അതിഥി വിടവാങ്ങി
1374514
Wednesday, November 29, 2023 10:52 PM IST
അഗളി: അട്ടപ്പാടി ജെല്ലിപ്പാറയിലെ പുതുജീവൻ അഗതി മന്ദിരത്തിലെ പുതിയ അതിഥി അന്തരിച്ചു. കഴിഞ്ഞ ഒക്ടോബർ 11ന് അഗതി മന്ദിരത്തിൽ എത്തിയ സോമൻ (69) ആണ് മരിച്ചത്. അസുഖത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം നെല്ലിപ്പതി പൊതുശ്മശാനത്തിൽ നടത്തി.
ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് ഭക്ഷണം കിട്ടാതെ ഒന്നര മാസം മുൻപ് അഗളിയിൽ തളർന്നു വീണ സോമനെ പഞ്ചായത്ത് അംഗം കെ.ടി ബെന്നിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ജെല്ലിപ്പാറ പുതുജീവൻ അധികൃതരെ സമീപിച്ചു.
ഡയറക്ടർ ഫാ. സോജൻ പാലത്താനത്ത്, ഫാ. ജോഫിൻ കരുവമാക്കൽഎന്നിവരുടെ നേതൃത്വത്തിൽ സോമനെ പുതുജീവനിലേക്ക് സ്വീകരിച്ചു. യഥാസമയം ഭക്ഷണവും മരുന്നും പരിചരണങ്ങളും ലഭിച്ചതോടെ അന്ത്യനാളുകളിൽ സോമൻ ഏറെ സന്തോഷവാനായിരുന്നു.