കൗതുകവും അന്പരപ്പും ജനിപ്പിച്ച് മോക് ഡ്രിൽ റോപ്‌വേ​യി​ൽ കു​ടു​ങ്ങി​യ​വ​രെ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Sunday, October 1, 2023 1:33 AM IST
മ​ല​മ്പു​ഴ: ആം​ബു​ല​ൻ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന, പോ​ലീ​സ് എ​ന്നി​വ​ർ അ​തി​വേ​ഗം പാ​ഞ്ഞു വ​ന്ന് റോ​പ്‌​വേ യു​ടെ അ​ടി​യി​ലെ​ത്തു​ന്നു. ത​ങ്ങ​ളെ ര​ക്ഷി​ക്ക​ണേ എ​ന്നു പ​റ​ഞ്ഞ് റോ​പ്്‌​വേ​യി​ൽ കു​ടു​ങ്ങി​യ​വ​ർ ക​ര​യു​ന്നു. ക​ണ്ടു നി​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​മ്പ​ര​ന്നു.

സേ​നാം​ഗ​ങ്ങ​ൾ റോ​പ്‌​വേ യു​ടെ ക​മ്പി​യി​ലൂ​ടെ ചെ​ന്ന് ക​യ​റു​കെ​ട്ടി അ​വ​രെ ര​ക്ഷി​ക്കു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന മ​ല​മ്പു​ഴ റോ​പ്‌​വേ​യി​ൽ ന​ട​ത്തി​യ മോ​ക്ഡ്രി​ൽ ശ്ര​ദ്ധേ​യ​മാ​യി.

ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നാ​ലാ​മ​ത് ബ​റ്റാ​ലി​യ​ൻ ആ​ർ​ക്കോ​ണം ത​മി​ഴ്നാ​ട് നി​ന്നു​ള്ള സം​ഘം ആ​ണ് റോ​പ്‌​വേ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ പ്ര​വീ​ൺ എ​സ്. പ്ര​സാ​ദ്, ടീം ​ക​മാ​ൻ​ഡ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ.​കെ. ചൗ​ഹാ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന 25 പേ​രാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്.

എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘാം​ഗ​മാ​യ അ​ങ്കി​ത് റാ​ത്തി​യും ശ്രീ​കാ​ന്തു​മാ​ണ് റോ​പ്പി​ന് മു​ക​ളി​ലൂ​ടെ ക​യ​റി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. റോ​പ്പി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ ര​ണ്ട് സ​ഞ്ചാ​രി​ക​ളെ​യാ​ണ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നു​ള്ള അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജാ​ർ​ഖ​ണ്ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൻ​ഡി​ആ​ർ​എ​ഫ് മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.