ഫോക്ലോർ ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
1338619
Wednesday, September 27, 2023 1:33 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോക്ലോർ ക്ലബ് ഉദ്ഘാടനം കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ പ്രണവം ശശി നിറവിന്റെയും സമൃദ്ധിയുടെയും കേരളീയ സംസ്കൃതിയുടേയും പ്രതീകമായ ഒരു നാഴി നെല്ല് ഡയറക്ടർ റവ.ഡോ.മാത്യൂ ജോർജ് വാഴയിലിന് നല്കിയും ക്ലബ് ലോഗോ പ്രിൻസിപ്പൽ അഡ്വ.ഡോ.ടോമി ആന്റണിയ്ക്ക് നല്കിയും നിർവഹിച്ചു.
പ്രിൻസിപ്പൽ അഡ്വ.ഡോ.ടോമി ആന്റണി അധ്യക്ഷനായി. ഡയറക്ടർ റവ.ഡോ.മാത്യു ജോർജ് വാഴയിൽ, വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ ആശംസകളർപ്പിച്ചു. മലയാള അധ്യാപകൻ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ഡോ.വിശാൽ ജോണ്സണ് സ്വാഗതവും വിദ്യാർഥി രോഹിത് ജോസ് നന്ദിയും പറഞ്ഞു.