അഗളി: പുതൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾവിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ്, പാലൂർ ഗവ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പിടിഎ പ്രസിഡന്റ് പി.വി .ജയപ്രകാശ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഉപാധ്യക്ഷൻ മുഹമ്മദ് ബഷീർ സന്ദേശം നല്കി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.കെ. സജീവ്, സിപിഒ പി.ടി. ബൈജു, സ്റ്റാഫ് സെക്രട്ടറി ഡോ.പി.ജെ. സിനി എൻഎസ്എസ് വൊളണ്ടിയർ ലീഡർ ശ്രീഹരി പ്രസംഗിച്ചു. ഡോ. സിദ്ദിഖുൽ അക്ബർ, ഡോ.എം. ശ്രീരാഗ് എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ബി.ബീന സ്വാഗതവും പ്രോഗ്രാം ഓഫീസർ ടി.മറിയാമ്മ നന്ദി പറഞ്ഞു.