ചെറുപുഷ്പം സ്കൂളിൽ മാന്പഴക്കാലം പ്രോജക്ട്
1300504
Tuesday, June 6, 2023 12:39 AM IST
വടക്കഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മാന്പഴക്കാലം പ്രോജക്ടിന് തുടക്കം കുറിച്ചു. പഞ്ചായത്ത് മെംബർ അൻവർ വിദ്യാർഥിനികൾക്ക് മാവിൻ തൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആഗ്നൽ ഡേവിഡ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭ റോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ ആഗോള പ്രവർത്തന പദ്ധതിയായ മിഷൻ ലൈഫുമായി ബന്ധപ്പെട്ട് സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മാന്പഴക്കാലം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തയാറാക്കിയ പത്തു ലക്ഷം മാവിൻ തൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന ബൃഹദ് പദ്ധതിയാണിത്.