സ്വിം തരൂർ രണ്ടാംഘട്ട പരിശീലനം പൂർത്തിയായി
1298452
Tuesday, May 30, 2023 12:44 AM IST
വടക്കഞ്ചേരി: മുങ്ങി മരണ അപകടങ്ങൾ ഇല്ലാതാക്കാൻ തരൂർ എംഎൽഎ പി.പി. സുമോദ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന പദ്ധതിയായ സ്വിം തരൂർ നീന്തൽ പരിശീല പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയായി.
മന്പാട് കറ്റുകുളങ്ങര ക്ഷേത്ര കുളത്തിൽ വച്ച് നടത്തിയ പരിശീലനത്തിൽ കണ്ണന്പ്ര, പുതുക്കോട്,വടക്കഞ്ചേരി, കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ പരിശീലനത്തിനെത്തി.
ഏഴ് വയസു മുതൽ 12 വയസു വരെയുള്ള 55 കുട്ടികൾക്ക് തുടർച്ചയായി 22 ദിവസം നീന്തൽ പരിശീലനം നൽകി ജല സുരക്ഷയിൽ അവരെ പ്രാപ്തരാക്കി. സമാപന ചടങ്ങിൽ പ്രധാന പരിശീലകനായ റിട്ട. സൈനിക ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണനെ സുമോദ് എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ , വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ , വാർഡ് മെന്പർ രതിക മണികണ്ഠൻ, പരിശീലകനും കോ ഓർഡിനേറ്ററുമായ വി.എസ്.സ്മിനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ നീന്തൽ പരിശീലനം തുടരുന്നുണ്ട്.