പ്രഫഷണൽ ആർച്ചറി പരിശീലനം
1297685
Saturday, May 27, 2023 1:17 AM IST
പാലക്കാട് : ഫ്യൂച്ചർ ഒളിന്പ്യൻസ് പ്രഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി സാധാരണക്കാർക്കും ശാരീരിക വൈകല്യമുള്ളവർക്കും വരാനിരിക്കുന്ന ജില്ല സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രഫഷണൽ രീതിയിൽ ആർച്ചറി പഠിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും പരിശീലനം. താല്പര്യമുള്ളവർ 30ന് വൈകിട്ട് അഞ്ചിന് മണിക്ക് മുന്പ് അപേക്ഷാ ഫോമുകൾ ഇമെയിലിൽ ആയച്ച് രജിസ്ട്രേഷൻ നിർവഹിക്കണം. ഫോണ് : 9809921065.
സായാഹ്ന ധർണ ഇന്ന്
പാലക്കാട് : കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടനെ നല്കണമെന്നും സംഭരണത്തിന് ആവശ്യ മായ സംഖ്യ സംസ്ഥാന ബജറ്റിൽ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് മൂന്നിന് അഞ്ചുവിളക്കിന് സമീപം കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ബി.ഇക്ബാലിന്റെ അധ്യക്ഷതയിൽ നടത്തുന്ന സായാഹ്ന ധർണ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, മുൻ എംപി വി.എസ്. വിജയരാഘവൻ പങ്കെടുക്കും.