ജൈവ മിശ്രിത ഉല്പന്നം നിർമിച്ച് വിദ്യാർഥികൾ
1282502
Thursday, March 30, 2023 1:09 AM IST
പാലക്കാട് : മേഴ്സി കോളജിലെ സുവോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഹരിതശ്രീ, ഹരിതാമൃതം ഉല്പന്നങ്ങളുടെ പ്രകാശനം നടത്തി. സസ്യങ്ങൾക്കും മണ്ണിനും ഗുണങ്ങൾ നല്കുന്ന ഈ ജൈവ മിശ്രിതത്തിന്റെ ഉല്പാദകൾ വിദ്യാർഥികൾ തന്നെയാണ്.
കന്പോസ്റ്റിന്റെയും വെർമി വാഷിന്റെയും ഉപയോഗം സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷത്തിനുമായ മികച്ചസംഭാവന കൂടിയാണ്. ഒരു ലഘുസംരഭം എന്ന നിലയിൽ ആരംഭിച്ച് പാരിസ്ഥിതിക പ്രാധാന്യമുള്ള വിപണന സാധ്യതയിലേക്കുയർത്താൻ സുവോളജി വകുപ്പിനു സാധിച്ചു.
പരിപാടിയുടെ ഭാഗമായി വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആഷിക്കിന് ജൈവ മിശ്രിതം നല്കികൊണ്ട് സുവോളജി വിഭാഗം മേധാവി ഡോ. ജയശ്രീ സംരംഭത്തിന് തുടക്കം കുറിച്ചു.