നെന്മാറ അവൈറ്റിസ് ആശുപത്രിക്ക് അഭിമാന നേട്ടം
1281747
Tuesday, March 28, 2023 12:38 AM IST
നെന്മാറ: ഹൃദയ ചികിത്സയിൽ അതിനൂതനമായ ശസ്ത്രക്രിയാ രീതിയായ മിനിമൽ ഇൻവേസിവ് കാർഡിയാക് സർജറി ജില്ലയിൽ ആദ്യമായി വിജയകരമാക്കിയിരിക്കുകയാണ് നെന്മാറ അവൈറ്റിസ് ആശുപത്രി. സാധാരണ രീതിയിൽ ഹൃദയ ശസ്ത്രക്രിയ രോഗിയുടെ നെഞ്ചിൻകൂട് തുറന്നാണ് ചെയ്യാറുള്ളത്. എന്നാൽ മിനിമൽ ഇൻവേസീവ് കാർഡിയാക് ശസ്ത്രക്രിയ രീതിയിൽ രോഗിയുടെ ഇടത് വശത്തെ വാരിയെല്ലിന്റെ വിടവിലൂടെ ചെറിയ മുറിവുണ്ടാക്കിയുള്ള സർജറിയാണ് നടത്തുന്നത്.
പാലക്കാട് സ്വദേശിനിയായ 50 വയസുകാരിയാണ് ശസ്ത്രക്രിയ്ക്ക് വിധേയയായത്. അവൈറ്റിസ് ആശുപത്രിയിലെ കാർഡിയോ വാസ്ക്യൂലർ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. കാർഡിയോളോജിസ്റ്റ് ഡോ. സുനിൽ ശിവദാസ്, ഡോ. ഷാനിൽ ജോസ്, ഡോ. പീതാംബരൻ തുടങ്ങിയവരും ശസ്ത്രകിയയിൽ പങ്കാളികളായി.