‘ഒരു വീട് ഒരു ഫലവൃക്ഷം പദ്ധതി’ക്ക് അന്താരാഷ്ട്ര വനദിനാചരണത്തിൽ തുടക്കം
1280434
Friday, March 24, 2023 12:35 AM IST
നെന്മാറ: നെന്മാറ വനം വകുപ്പിന്റെയും നെല്ലിയാന്പതി വനസംരക്ഷണ സമിതിയുടേയും വല്ലങ്ങി വിആർസിഎംയുപി സ്കൂളിന്റെയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിൽ വീടിനൊരു ഫലവൃക്ഷം പദ്ധതിക്ക് തുടക്കമിട്ടു.
ആയിരം വീടുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഫലവൃക്ഷ തൈകൾ നല്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം നെല്ലിയാന്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയ്ഘോഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക എം.പി.രശ്മി അധ്യക്ഷയായി.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനൂപ് ചന്ദ്രൻ, അധ്യാപകരായ ശാന്തകുമാരൻ, എ.കെ.സുരേഷ്, രതീഷ്, ആർ.സജിത്, കെ.ശിവപ്രസാദ്, സി.സജീവ്, എം.വിവേഷ്, എസ്, കൃഷ്ണദാസ്, യു.നിഷാദ്, ശ്രീവിഷ്ണു, റീന, രതി, സുബുലക്ഷ്മി, ഷോജ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. വനസംരക്ഷണ പ്രതിജ്ഞയും എടുത്തു.
വീടിനൊരു ഫലവൃക്ഷം പദ്ധതിയുടെ ആയിരം വീടുകളിലേക്കുള്ള തൈവിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നെല്ലിയാന്പതി റേഞ്ച് ഫോറസ്റ്റ്ഓഫീസർ അജയ്ഘോഷ് നിർവഹിച്ചു.