യുവക്ഷേത്രയിൽ ത്രിദിന നാഷണൽ സെമിനാർ
1265938
Wednesday, February 8, 2023 1:06 AM IST
മുണ്ടൂർ : യുവക്ഷേത്ര കോളജിലെ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന ഹൈബ്രിഡ് മോഡ് ഹെച്ച് ആർ സിംപോസിയ 2023 സെമിനാർ ബാഗ്ലൂർ ടുമ്കൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡീസ് അന്റ് റിസർച്ച് ഇൻ കൊമേഴ്സ് പ്രൊഫസറും ചെയർമാനുമായ ഡോ.പരമശിവയ്യ ഉദ്ഘാടനം ചെയ്തു.
ഡയറക്ട്ടർ റവ.ഡോ.മാത്യു ജോർജ് വാഴയിൽ അധ്യക്ഷനായിരുന്നു. ഡോ.സുരേഷ് കെ.നായിഡു, യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽകൂനൻ എന്നിവർ ആശംസകളർപ്പിച്ചു. മാനേജ്മെന്റ് വിദ്യാർത്ഥികൾ രചിച്ച അസി.പ്രൊഫ.ഡോ. ജോസഫ് വർഗീസ് എഡിറ്റ് ചെയ്ത വർക്കിംഗ് പേപ്പർ ഇൻ മാനേജ്മെന്റ് എന്ന പുസ്തകം ഡോ.സുരേഷ് കെ. നായിഡുവും അസി.പ്രൊഫ. ജിഷ ശങ്കർ എഡിറ്റ് ചെയ്ത ബേസിക്ക് ഇക്വേഷൻസ് ഇൻ മാനേജ്മെന്റ് ഡിസിഷൻസ് എന്ന പുസ്തകം ഡോ.പരമശിവയ്യയും പ്രകാശനം ചെയ്തു.