കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ധ്യാ​പ​ക​ന് പ​രി​ക്ക്
Tuesday, February 7, 2023 12:03 AM IST
നെ​ന്മാ​റ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന് പ​രി​ക്ക്. പോ​ത്തു​ണ്ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ വി​നോ​ദ് കു​മാ​റി​നാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.
സ്‌​കൂ​ളി​ലേ​ക്ക് വ​രു​ന്ന വ​ഴി പോ​ത്തു​ണ്ടി മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം നെ​ന്മാ​റ പോ​ത്തു​ണ്ടി പ്ര​ധാ​ന പാ​ത​യി​ല്‍ വ​ച്ച് തൊ​ട്ട​ടു​ത്തു​ള്ള പു​ഴ​യി​ല്‍ നി​ന്നു ക​യ​റി വ​ന്ന കാ​ട്ടു​പ​ന്നി മോ​ട്ടോ​ര്‍ സൈ​ക്കി​ളി​നു നേ​രെ ചാ​ടിവീ​ണ് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം സ്‌​കൂ​ളി​ലേ​ക്ക് വ​രു​മ്പോ​ള്‍ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ താ​ഴെ വീ​ണ പ്ര​ധാ​നാ​ധ്യാ​പ​ക​ന് വാ​രി​യെ​ല്ലി​നും തോ​ള​ലി​നും പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്.
അ​പ​ക​ടം ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​ധ്യാ​പ​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വി​നോ​ദ് കു​മാ​ര്‍ നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
മോ​ട്ടോ​ര്‍ സൈ​ക്കി​ളി​നും കേ​ടു​പാ​ടു​ക​ള്‍ പ​റ്റി. പോ​ത്തു​ണ്ടി, നെ​ല്ലി​യാ​മ്പ​തി ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം പ​തി​വു സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ചു കൊ​ല്ലാ​ന്‍ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.