കേന്ദ്ര അവഗണന: കിഴക്കഞ്ചേരിയിൽ സിപിഎം പ്രതിഷേധം
1264452
Friday, February 3, 2023 12:29 AM IST
വടക്കഞ്ചേരി: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സി പിഎം കിഴക്കഞ്ചേരി രണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ അധ്യക്ഷനായി.പി. എം. കലാധരൻ, കെ. ഓമന എന്നിവർ പ്രസംഗിച്ചു.
പെൻഷനേഴ്സ് യൂണിയൻ
കണ്ണന്പ്ര സമ്മേളനം
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കണ്ണന്പ്ര യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. കെബിസി ഹാളിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം. വേലപ്പൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം. മുഹമ്മദ് ഹസൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി. കെ. ഹരിദാസൻ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. വേലു, യു. ചന്ദ്രൻ, വി. മോഹൻദാസ്, പി. ഉഷ, സി. അപ്പു, കെ. ശ്രീധരൻ, പി. എം. സഞ്ജീവൻ, സി. ടി. പ്രഭാകരൻ, എം. എ. രാജഗോപാൽ, പി. കെ. സിസിലി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി യു. ചന്ദ്രൻ (പ്രസിഡന്റ്), പി. വി. ശ്രീനിവാസൻ (സെക്രട്ടറി), പി. എം. സഞ്ജീവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വടക്കഞ്ചേരി സമ്മേളനം
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കഞ്ചേരി ഒന്ന് യൂണിറ്റ് വാർഷിക സമ്മേളനം പെൻഷൻ ഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. പി. ആർ. തങ്കപ്പൻ അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് വി. വി. മുരുകൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. എം.വി. അപ്പുണ്ണി നായർ, എ. രാമചന്ദ്രൻ, എം. ശിവദാസൻ, സി. നാരായണൻ, സി. കെ. രവീന്ദ്രൻ, എൻ. അപ്പുക്കുട്ടൻ, സോണി സെബാസ്റ്റ്യൻ, എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.