വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി തിരുനാൾ കൊടിയേറ്റം ഇന്ന്
1264449
Friday, February 3, 2023 12:29 AM IST
വടക്കഞ്ചേരി: മരിയൻ തീർത്ഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിലെ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. നാല്, അഞ്ച് തീയതികളിലാണ് പ്രധാന തിരുനാൾ. ഇന്ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന. മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ കാർമികനാകും. തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമം, മേളം. നാളെ വൈകീട്ട് നാലിന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, കുർബാന. രാത്രി ഏഴിന് ചെറുപുഷ്പം സ്കൂളിൽ തിരുവനന്തപുരം ട്രാക്സ് അവതരിപ്പിക്കുന്ന ഗാനമേള. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ഏഴിന് കുർബാന. വൈകീട്ട് 3.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, സന്ദേശം.
തുടർന്ന് ടൗണ്‍ ചുറ്റി ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ബാന്റ്മേള സംഗമം. കരിമരുന്നു കലാപ്രകടനം. ആറിന് രാവിലെ 6.30ന് ഇടവകയിലെ മരിച്ചവർക്കായുള്ള കുർബാന. വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, സഹവികാരിമാരായ ഫാ. അമൽ വലിയവീട്ടിൽ, ഫാ. ആൽബിൻ വെട്ടിക്കാട്ടിൽ, ഫാ. ജോജി പ്ലാംപറന്പിൽ, തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ ജോണി ഡയൻ കാരുവള്ളിൽ, കൈകാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആന്റണി ചിറയത്ത്, വിവിധ കമ്മിറ്റി കണ്‍വീനർമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.