റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയർത്തും
1262348
Thursday, January 26, 2023 12:34 AM IST
പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് ഇന്ന് രാവിലെ ഒന്പതിന് നടക്കുന്ന പരിപാടിയിൽ മന്ത്രി എം.ബി. രാജേഷ് ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയിൽ ജില്ലാ കളക്ടർ മൃണ്മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ പങ്കെടുക്കും.
ചിറ്റൂർ പോലീസ് ഇൻസ്പെക്ടർ ജെ. മാത്യു പരേഡ് ചുമതല വഹിക്കും. പരേഡിൽ 30 പ്ലാറ്റൂണ്സ് അണിനിരക്കും. കേരള പോലീസ് സെക്കൻഡ് ബറ്റാലിയൻ, ജില്ലാ ഹെഡ്കോർട്ട് ക്യാന്പ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് പുരുഷ,വനിത വിഭാഗം, ഫയർഫോഴ്സ് സെൽഫ് ഡിഫൻസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട്, ഗൈഡ്സ്, ബാൻഡ് എന്നിങ്ങനെ 30 പ്ലാറ്റൂണ്സാണ് അണിനിരക്കുന്നത്. മലന്പുഴ നവോദയ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും.