മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​ം: പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ
Saturday, September 24, 2022 12:27 AM IST
കൊ​ല്ല​ങ്കോ​ട് : മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ ഡി​എ​ഫ്ഒ മാ​ർ​ച്ച് ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് നെന്മാ​റ ഡി​എ​ഫ്ഒ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സ​മി​തി ര​ക്ഷാ​ധി​കാ​രി കെ.​ ചി​തം​ബ​ര​ൻ​കു​ട്ടി, ചെ​യ​ർ​മാ​ൻ സി.​ വി​ജ​യ​ൻ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്ഥാ​വ​ന​യി​ൽ അ​റി​യി​ച്ചു.

ചെ​മ്മ​ണാം​പ​തി മു​ത​ൽ കി​ഴ​ക്ക​ഞ്ചേ​രി​വ​രേ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​തു​ജ​ന​ത്തി​നു ജീ​വ​ഹാ​നി തു​ട​ർ​ക​ഥ​യാ​യി​രി​ന്പോ​ഴും ബ​ന്ധ​പ്പെ​ട്ട വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​താ​യും ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. കാ​ട്ടു​പ​ന്നി​ക​ൾ​ക്കു പു​റ​മെ ആ​ന​ക്കൂട്ട​ങ്ങ​ളും തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, മ​ര​ച്ചീ​നി, നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ നാ​ശം വ​രു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നുപേ​ർ​ക്കും പ​ന്നി​യു​ടെ ആ​ക്ര​മ​ത്തി​ൽ ആ​റു പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.