പാ​സ​ഞ്ച​ർ ഓ​ട്ടോ​ക​ളി​ൽ നീ​ളം കൂ​ടി​യ മു​ള​ക​ളും ക​ന്പി​ക​ളും ക​യ​റ്റു​ന്ന​തു ത​ട​യ​ണം
Friday, September 23, 2022 12:32 AM IST
ചി​റ്റൂ​ർ : ഓ​ട്ടോ​റി​ക്ഷ​യി​ൽ നീ​ളം കൂ​ടി​യ മു​ള​ക​ൾ ക​യ​റ്റി സ​ഞ്ചാ​രി​ക്കു​ന്ന​ത് എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്ന​താ​യി പ​രാ​തി. പ​ത്തു മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​മു​ള്ള ഇ​രു​ന്പു ക​ന്പി​ക​ൾ, പി​വി​സി പൈ​പ്പു​ക​ൾ എ​ന്നി​വ​യു​മാ​ണ് പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മു​ക​ളി​ൽ കെ​ട്ടി തീ​ർ​ത്തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​വു​ന്നു​മു​ണ്ട്.
പാ​സ​ഞ്ച​ർ ഓ​ട്ടോ​യി​ൽ ച​ര​ക്കു ക​യ​റ്റം പാ​ടി​ല്ലെ​ന്ന് നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും യാ​ദൃ​ച്ഛി​ക​മാ​യി പോ​ലീ​സ് വാ​ഹ​നം മു​ന്നിലെ​ത്തി​യി​ലും ഇ​ത്ത​രം നി​യ​മ ലം​ഘ​നം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്നത്. ​റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന ഇ​ത​ര വാ​ഹ​ന​ങ്ങ​ളി​ലും നീ​ള കൂ​ടു​ത​ൽ കാ​ര​ണം ക​ന്പി​ക​ൾ മു​ട്ടാ​റു​ണ്ട്. ച​ര​ക്കു​ക​ട​ത്തി​നു പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ ങ്കി​ലും നീ​ളം കൂ​ടി​യ വ​സ്തു​ക്ക​ളി​ൽ അ​തി​ൽ ക​യ​റ്റാ​ത്ത​ത് മൂ​ല​മാ​ണ് പാ​സഞ്ച​ർ ഓ​ട്ടോ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.