കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ പേവി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്കം
Friday, September 23, 2022 12:50 AM IST
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ൽ വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്കു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വയ്്പ് ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 12 സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 600 വ​ള​ർ​ത്തു​നാ​യ​്ക്ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കും.
കൊ​ട​ക​ര സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍റി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സൺ സ്വ​പ്ന സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എം.​ ഗോ​പാ​ല​ൻ സം​സാ​രി​ച്ചു. സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​എം.​എ.​ മ​നോ​ജ്, അ​സി.​ഫീ​ൽ​ഡ് ഓ​ഫി​സ​ർ എ​ൻ.​ബി.​ഷി​ജു, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​ ത​പ​തി, സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി എ​ത്തി​യ ഡോ.​ ലി​യാ​ന്‍റ ബാ​ബു, ഡോ.​ അ​ഞ്ജ​ലി ശേ​ഖ​ര​ൻ, സി​നോ​യ്, ടി.​കെ.​ അ​യ്യ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​കു​ത്തി​വയ്്പി​നു നേ​തൃ​ത്വം ന​ൽ​കി.​
ലൈ​സ​ൻ​സി​നാ​വ​ശ്യ​മാ​യ അ​പേ​ക്ഷ ഫോ​മു​ക​ളും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ക്യാ​ന്പി​ൽ നാ​യ ഉ​ട​മ​സ്ഥ​ർ​ക്കു വി​ത​ര​ണം ചെ​യ്തു.