മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അറസ്റ്റിന് 22 വരെ വിലക്ക്
Monday, May 6, 2024 4:42 AM IST
കൊച്ചി: വിശ്വാസ വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ നടന്‍ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്‍റണി എന്നിവരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.

ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ജസ്റ്റീസ് പി.ജി. അജിത്കുമാറാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 22 വരെ അറസ്റ്റ് വിലക്കിയിരിക്കുന്നത്. ഹര്‍ജിക്കാരുടെ മേല്‍ സമ്മർദം ചെലുത്താനും പബ്ലിസിറ്റിക്കുമായാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ പരാതി ഫയല്‍ ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജിക്കാര്‍ക്കെതിരെ മരട് പോലീസ് വിവിധ വകുപ്പുകള്‍ ചമത്തി കേസെടുത്തിരുന്നു. ഹര്‍ജിയില്‍ എതിര്‍പ്പ് അറിയിക്കാന്‍ പരാതി ക്കാരന്‍ സമയം തേടി. ഫണ്ട് കൈകാര്യം ചെയ്യുന്നതടക്കം വില ക്കുന്നതിനായി കൊമേഴ്‌സല്‍ കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.