ആര്‍സി ബുക്ക് വിതരണം അവതാളത്തില്‍; പഴയ വാഹനങ്ങള്‍ വില്‍ക്കാനാകുന്നില്ല
Monday, May 6, 2024 4:42 AM IST
കൊ​​​ച്ചി: പ​​​ഴ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​ങ്ങ​​​ള്‍ക്ക് യ​​​ഥാ​​​സ​​​മ​​​യം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് (ആ​​​ര്‍സി ബു​​​ക്ക്) ല​​​ഭ്യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സെ​​​ക്ക​​​ന്‍ഡ് ഹാ​​​ൻ​​​ഡ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണി​​​യി​​​ൽ ഇ​​​ടി​​​വ്. പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ര്‍സി ബു​​​ക്കു​​​ക​​​ളാ​​​ണ് വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍ക്കു ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ന​​​വം​​​ബ​​​ര്‍ മു​​​ത​​​ലു​​​ള്ള ആ​​​ര്‍സി ബു​​​ക്കു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് യൂ​​​സ്ഡ് വെ​​​ഹി​​​ക്കി​​​ള്‍ ഡീ​​​ലേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് ബ്രോ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണി​​​വ​​​ര്‍.

ആ​​​ര്‍സി ബു​​​ക്കി​​​നാ​​​യി 200 രൂ​​​പ​​​യും അ​​​തി​​​നു​​​പു​​​റ​​​മേ ത​​​പാ​​​ല്‍ ചാ​​​ര്‍ജാ​​​യ 45 രൂ​​​പ​​​യും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന് ന​​​ല്‍കു​​​ന്നു​​​ണ്ട്. ആ​​​ര്‍സി ബു​​​ക്ക് ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍സ് തു​​​ക യ​​​ഥാ​​​ര്‍ഥ ഉ​​​ട​​​മ​​​യു​​​ടെ പേ​​​രി​​​ലേ​​​ക്കു മാ​​​റ്റാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വും നി​​​ല​​​നി​​​ല്‍ക്കു​​​ന്നു. വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ടാ​​​ല്‍ ഇ​​​തു​​​മൂ​​​ലം ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍സ് തു​​​ക ക്ലെ​​​യിം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്.

ടാ​​​ക്‌​​​സി​​​ക​​​ള്‍ക്ക് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കാ​​​നും ഇ​​​ത​​​ര സം​​​സ്ഥാ​​​ന പെ​​​ര്‍മി​​​റ്റ് ല​​​ഭി​​​ക്കാ​​​നും ആ​​​ര്‍സി ബു​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തോ​​​ടെ ടാ​​​ക്‌​​​സി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും വ​​​ലി​​​യ വ​​​രു​​​മാ​​​ന​​​ന​​​ഷ്‌​​​ട​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്.

നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം യൂ​​​സ്ഡ് വെ​​​ഹി​​​ക്കി​​​ള്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യി​​​ല്‍ ഒ​​​ട്ടു​​​മി​​​ക്ക​​​വ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. മു​​​മ്പ് പ്ര​​​തി​​​മാ​​​സം 20ന​​​ടു​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​റ്റി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് അ​​​ഞ്ചി​​​ല്‍ താ​​​ഴെ മാ​​​ത്ര​​​മാ​​​ണു വി​​​ല്പ​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്. ആ​​​ര്‍സി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ ടാ​​​ക്‌​​​സി ഓ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നും ത​​​ട​​​സ​​​മാ​​​യി​​​ട്ടു​​​ണ്ട്.