അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ലെ തെ​രു​വുനാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന തെ​രു​വുനാ​യ്ക്കള്‍ ടൗ​ണി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ്. മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലും ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​മെ​ല്ലാം തെ​രു​വ് നാ​യ്ക​്കള്‍ സ്വൈ​രവി​ഹാ​രം ന​ട​ത്തു​ന്നു.​

അ​ല​ഞ്ഞുതി​രി​യു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.​ നാ​യക​ള്‍ പെ​രു​കി​യ​തോ​ടെ രാ​ത്രി​കാ​ല​ത്തും പു​ല​ര്‍​ച്ചെ​യും അ​ടി​മാ​ലി ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍ ബു​ദ്ധി​മു​ട്ടനു​ഭ​വി​ക്കു​ന്നു​ണ്ട്.​ കൂ​ട്ട​മാ​യി ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യി മാറുന്നു. നാ​യ്ക്കള്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക്് കു​റു​കേ ചാ​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​വ​രു​ത്തു​ന്നു.​

വ​ര്‍​ധി​ച്ചുവ​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വാ​ഹ​ന​യാ​ത്രി​ക​രു​ടെ​യും ആ​വ​ശ്യം.