ഇടുക്കി പ്രസ് ക്ലബ് പ്രതിഷേധിച്ചു
1478603
Wednesday, November 13, 2024 3:50 AM IST
തൊടുപുഴ: ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ ഇടുക്കി ജില്ലാ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. തൊടുപുഴയിൽ പ്രസ് ക്ലബിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വിത്സണ് കളരിക്കൽ ഉദ്ഘാടനംചെയ്തു.
പ്രസ്ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. ചോദ്യം ചോദിച്ചതിന് റിപ്പോർട്ടറെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നത് മാധ്യമസ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കേന്ദ്ര മന്ത്രി നിലപാട് തിരുത്തി മാപ്പുപറയാൻ തയാറാകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് പി.കെ.എ. ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, മുൻ പ്രസിഡന്റ് എം.എൻ. സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി.വി. നന്ദു, മുൻ പ്രസിഡന്റുമാരായ അഷ്റഫ് വട്ടപ്പാറ, ഹാരിസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.