രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ക​രി​യ​ർ മാ​പ്പിം​ഗ് സെ​മി​നാ​ർ ന​ട​ത്തി. രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് സെ​മി​നാ​റാ​ണ് ക്രി​സ്തു​ജ്യോ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.​

ഒ​ൻ​പ​ത്, 10, പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ 249 കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.​ പ്ല​സ് ടു ​പാ​സാ​യ ശേ​ഷം കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ഏ​ത് കോ​ഴ്സു​ക​ൾ പ​ഠി​ക്ക​ണ​മെ​ന്നും ഏ​ത് പ​ഠ​ന മേ​ഖ​ല​യി​ലേ​ക്ക് തി​രി​യ​ണ​മെ​ന്നു​മു​ള്ള വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നുമാ​യി ദൃ​ശ്യ​ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഷൈ​നു സു​കേ​ഷ് ക്ലാ​സ് ന​യി​ച്ച​ത്.​

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷെ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി. ​വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് റീ​ജൺ ചെ​യ​ർ​മാ​ൻ ബേ​സി​ൽ ടി.​ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ർ​ജി​ത്, സെ​ക്ര​ട്ട​റി പി.​എം. ര​ണ്‍​ദീ​പ്, വി.​എ​സ്. പു​ഷ്പ​ജ​ൻ, ജെ​യി​ൻ കു​ര്യാ​ക്കോ​സ്, എം.​ഡി. പ്ര​കാ​ശ്, എ.​ ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.