ശിശുദിനാഘോഷം: കാഷ് അവാർഡും എവറോളിംഗ് ട്രോഫിയും
1478612
Wednesday, November 13, 2024 3:50 AM IST
ചെറുതോണി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി നവംബർ 14ന് ചെറുതോണിയിൽ ശിശുദിന റാലിയും കുട്ടികളുടെ സമ്മേളനവും നടക്കും.
ഇത്തവണ മുതൽ ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും. ജില്ലാ ആസ്ഥാനത്തെ ആദ്യ സർക്കാർ സ്കൂൾ അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന കുമാരി രവീന്ദ്രനാഥിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തുന്നതാണ് അവാർഡ്. ഇടുക്കിയിലെ ആദ്യകാല മെഡിക്കൽ പ്രാക്ടിഷണർ ഡോ. പി.സി. രവീന്ദ്രനാഥിന്റെ ഭാര്യയാണ് കുമാരി.
14ന് നടക്കുന്ന ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് നൽകാനുള്ള എവറോളിംഗ് ട്രോഫി ഡോ. പി.സി. രവീന്ദ്രനാഥ് സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫിന് കൈമാറി. ചടങ്ങിൻ ജില്ലാപഞ്ചായത്ത് അംഗം കെ.ജി. സത്യൻ, പഞ്ചായത്തംഗം പ്രഭാ തങ്കച്ചൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പ്രതിനിധി ജോസ് കുഴികണ്ടം എന്നിവർ പങ്കെടുത്തു.