തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 500 രൂ​പ​യി​ൽ താ​ഴെ മൂ​ല്യ​മു​ള​ള മു​ദ്ര​പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​റി​യ മു​ദ്ര​പ​ത്ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ വ​ൻ തു​ക മു​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. 50, 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ഇ​ട​പാ​ടു​ക​ൾ​ക്കെ​ല്ലാം 500 രൂ​പ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു.

ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പ്, വി​വി​ധ എ​ഗ്രി​മെ​ന്‍റു​ക​ൾ, മു​ക്ത്യാ​ർ, വാ​ട​ക​ച്ചീ​ട്ട് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം 50, 100 രൂ​പ മു​ദ്ര​പ​ത്ര​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നി​രി​ക്കെ​യാ​ണ് അ​ഞ്ചി​ര​ട്ടി തു​ക മു​ട​ക്കാ​ൻ ഇ​ട​പാ​ടു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്. ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ​ല​വ​ട്ടം ഇ​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

പ​ല ട്ര​ഷ​റി​ക​ളി​ലും 1,000 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ പോ​ലും കി​ട്ടാ​നി​ല്ല. മു​ദ്ര​പ​ത്ര ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അഞ്ച്,10,20 ഡി​നോ​മി​നേ​ഷ​നു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ 50,100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ളാ​യി റീ​വാ​ല്യു​വേ​റ്റ് ചെ​യ്ത് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം നി​റ​വേ​റ്റാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.

സം​സ്ഥാ​ന​ത്ത് ര​ജി​സ്ട്രേ​ഷ​ൻ ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നോ​ണ്‍ ജു​ഡീ​ഷ്യ​ൽ മു​ദ്ര​പ​ത്ര​ങ്ങ​ൾ 2023 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​തേത്തു​ട​ർ​ന്ന് എ​ല്ലാ സ്റ്റാ​ന്പ് വെ​ണ്ട​ർ​മാ​രും ക​ംപ്യൂ​ട്ട​ർ പ്രി​ന്‍റ​ർ, നെ​റ്റ് ക​ണ​ക്‌ഷ​ൻ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സ്റ്റാ​ന്പ് വെ​ണ്ട​ർ​മാ​ർ​ക്ക് ര​ണ്ടുത​വ​ണ ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ-​സ്റ്റാ​ന്പ് എ​ടു​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കി.

ഇ-​സ്റ്റാ​ന്പ് വ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് നാ​സി​ക്, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ക്യൂ​രി​റ്റി പ്ര​സു​ക​ളി​ൽ മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ പ്രി​ന്‍റിം​ഗ് നി​ർ​ത്തി​വ​ച്ചു. ഇ​തോ​ടെ​യാ​ണ് ചെ​റി​യ ഇ​ട​പാ​ടു​ക​ൾ​ക്കു​ള​ള മു​ദ്ര​പ​ത്ര​ങ്ങ​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.