തലക്കോട്-മുള്ളരിങ്ങാട് റോഡിൽ പുതിയ പാലം
1479122
Friday, November 15, 2024 3:53 AM IST
മുള്ളരിങ്ങാട്: തലക്കോട്-മുള്ളരിങ്ങാട് റോഡിൽ പള്ളിക്കവലയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സൂസൻ സാറ സാമുവലും എഇ വിഷ്ണുവും സ്ഥലം സന്ദർശിച്ചു.
പി.ജെ. ജോസഫ് എംഎൽഎയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടർ ദുരന്തനിവാരണ അഥോറിറ്റിയോട് പാലം നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയതിനെ ത്തുടർന്നാണ് സന്ദർശനം.
നേതാക്കളായ സണ്ണി കളപ്പുര, പി.എം. ഇല്ല്യാസ്, എം.ടി. ജോണി, ഷാഹുൽഹമീദ്, ജിജോ ജോസഫ്, ജോണ്സണ് മോളത്ത്, മുജീബ് കുറിഞ്ഞിലക്കാട്ട് എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.