കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവ്
1479121
Friday, November 15, 2024 3:53 AM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും. അങ്കമാലി തെക്കെകളത്തിങ്കൽ സിറിൽ ഷാജുവിനെ (23) യാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. 2018 ജൂണ്‍ 12ന് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് 1.120 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്.
ഉടുന്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എസ്. ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.