ശബരിമല: അന്തർസംസ്ഥാന യോഗം
1478606
Wednesday, November 13, 2024 3:50 AM IST
ഇടുക്കി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നെത്തുന്ന തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇടുക്കി-തേനി കളക്ടർമാരുടെ നേതൃത്വത്തിൽ അന്തർസംസ്ഥാനയോഗം ചേർന്നു. ഇടുക്കി കളക്ടർ വി.വിഗ്നേശ്വരി തേനി കളക്ടർ ആർ.വി. ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് തേക്കടിയിൽ യോഗം ചേർന്നത്.
തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. കന്പം - തേക്കടി റൂട്ടിൽ പട്രോൾ ടീമിനെയും നിയോഗിക്കും. മെഡിക്കൽ ടീമിനെയും പ്രധാന പോയിന്റുകളിൽ ആംബുലൻസുകളും സജ്ജീകരിക്കുമെന്നും തേനി കളക്ടർ അറിയിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്, തേനി എസ്പി ശിവപ്രസാദ്, എഡിഎം ഷൈജു പി. ജേക്കബ്, കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.