മുക്കുപണ്ടം പണയത്തട്ടിപ്പ്: ജീവനക്കാരൻ കീഴടങ്ങി
1478546
Tuesday, November 12, 2024 7:40 AM IST
കട്ടപ്പന: കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തിയും പണയ ഉരുപ്പടികള്‍ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരന് കീഴടങ്ങി. ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലാണ് കട്ടപ്പന കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഇടപാടുകാര്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരുടെ പേരില്‍ മുക്കുപണ്ടം ഇതേ ബാങ്കില്‍ പണയപ്പെടുത്തി. പരിശോധനയില്‍ മുക്കുപണ്ടം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്.