ഓർമകൾ പങ്കുവച്ച് 1964 ബാച്ച് സംഗമം
1478545
Tuesday, November 12, 2024 7:40 AM IST
തൊടുപുഴ: ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 1964ലെ ആദ്യ ബാച്ച് വിദ്യാർഥികളുടെ സംഗമം വേറിട്ട അനുഭവമായി. ഇതോടനുബന്ധിച്ച് ഫോട്ടോകൾ ഉപയോഗിച്ച് വീഡിയോ പ്രദർശനവും നടത്തി.
പത്തു വയസുള്ളപ്പോൾ ആരംഭിച്ച സൗഹൃദം ആറു പതിറ്റാണ്ടു പിന്നിട്ടപ്പോഴും ഒളിമങ്ങാതെ കാത്തുസൂക്ഷിച്ചവരുടെ കൂട്ടായ്മ ഏറെ ശ്രദ്ധേയമായി. വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിന്റെ പല ഭാഗങ്ങളിലുംനിന്നുള്ളവർ സംഗമത്തിൽ പങ്കെടുക്കാനെത്തി. ജോ. പി. ജേക്കബ് പാടത്തിൽ, മാത്യു കണ്ടിരിക്കൽ, എത്സമ്മ, കെ.എ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.