നെ​ടു​ങ്ക​ണ്ടം: കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ 13 മെ​ത്രാ​ന്മാ​ര്‍ ചേ​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ച​ത് ച​രി​ത്ര​മു​ഹൂ​ര്‍​ത്ത​മാ​യി.

ഇ​ടു​ക്കി രൂ​പ​ത​യു​ടെ ധ്യാ​ന​കേ​ന്ദ്ര​മാ​യ നെ​ടു​ങ്ക​ണ്ടം ക​രു​ണ ഡി​വൈ​ന്‍ ധ്യാ​നകേ​ന്ദ്ര​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​നും ധ്യാ​ന​ത്തി​നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു​മാ​യാ​ണ് മ​ധ്യതി​രു​വ​താം​കൂ​റി​ലെ സീ​റോ മ​ല​ബാ​ര്‍, സീ​റോ മ​ല​ങ്ക​ര, ല​ത്തീ​ന്‍ രൂ​പ​ത​ക​ളി​ലെ മെ​ത്രാ​ന്‍​മാ​ര്‍ എ​ത്തി​യ​ത്. 14 പി​താ​ക്ക​ന്‍​മാ​രാ​ണ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ റീ​ജ​ണ​ല്‍ സം​ഗ​മ​ത്തി​നാ​യി എ​ത്തി​യ​ത്.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പാ​ലാ രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ദ്യ​ദി​വ​സ​ത്തെ ധ്യാ​ന​ത്തി​നു ശേ​ഷം തി​രി​കെ പോ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ 13 പി​താ​ക്ക​ന്‍​മാ​ര്‍ ചേ​ര്‍​ന്നാ​ണ് നെ​ടു​ങ്ക​ണ്ട​ത്തെ തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ല്‍ വിശുദ്ധ കുർബാന അ​ര്‍​പ്പി​ച്ച​ത്.

ച​ങ്ങ​നാശേ​രി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത വിശുദ്ധ കുർബാനയ്ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ബിഷപ്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, ഇ​ടു​ക്കി ബിഷപ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍, കോ​ട്ട​യം രൂ​പ​ത സ​ഹാ​യമെ​ത്രാ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം, പ​ത്ത​നം​തി​ട്ട ബിഷപ്‍ സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്,

പ​ത്ത​നം​തി​ട്ട ബി​ഷ​പ് എ​മ​രി​റ്റ​സ് യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം, മാ​വേ​ലി​ക്ക​ര ബിഷപ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്, മൂ​വാ​റ്റു​പു​ഴ ബിഷപ്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ തിയ​ഡോ​ഷ്യ​സ്, മൂവാ​റ്റു​പു​ഴ ബി​ഷ​പ് എ​മ​രി​റ്റ​സ് ഏ​ബ്ര​ഹാം മാ​ര്‍ ജൂ​ലി​യൂ​സ്, വി​ജ​യ​പു​രം ബിഷപ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്ത​ച്ചേ​രി​ല്‍, പു​ന​ലൂ​ര്‍ ബിഷപ് ഡോ. ​സെല്‍​വ​ിസ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍,

വി​ജ​യ​പു​രം സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രും ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ല്‍, മോ​ണ്‍. തോ​മ​സ് കാ​രി​വേ​ലി​ക്ക​ല്‍, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ജ​യിം​സ് ശൗ​ര്യാം​കു​ഴി, ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, ഫാ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫാ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ, ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സീ​റോ മ​ല​ബാ​ര്‍, സീ​റോ മ​ല​ങ്ക​ര, ല​ത്തീ​ന്‍ രൂ​പ​ത​ക​ളി​ലെ 13 പി​താ​ക്ക​ന്മാ​ര്‍ ഒ​രു​മി​ച്ച് ന​ട​ത്തി​യ ദി​വ്യ​ബ​ലി​യും ഇ​വ​രു​ടെ സാ​ന്നി​ധ്യ​വും കു​ടി​യേ​റ്റ ഭൂ​മി​യി​ലെ ക​ത്തോ​ലി​ക്ക വി​ശ്വാ​സ സ​മൂ​ഹ​ത്തി​നും ഇ​ടു​ക്കി രൂ​പ​ത​യ്ക്കും ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും മു​ഹൂ​ര്‍​ത്ത​മാ​യി മാ​റി.
ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍​ക്ക് സ​മ്മേ​ളി​ക്കു​മ്പോ​ഴ​ല്ലാ​തെ ഇ​ത്ര​യ​ധി​കം മെ​ത്രാ​ന്‍​മാ​ര്‍ ഒ​രു​മി​ച്ച് ഒ​ത്തു​കൂ​ടു​ക​യും ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്.

മ​ല​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ പി​താ​ക്ക​ന്മാ​രു​ടെ സം​ഗ​മം ഇ​ന്നോ​ളം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നാ​ല്‍​ത​ന്നെ നെ​ടു​ങ്ക​ണ്ടം ഇ​ട​വ​ക​യും ദേ​വാ​ല​യ​വും ച​രി​ത്ര​പ​ര​മാ​യ സം​ഗ​മ​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.