തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ജ​ല​വി​മാ​ന​മെ​ത്തു​ന്നു. മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ലാ​ണ് 11ന് ​സീ​പ്ലെ​യി​ൻ പ​റ​ന്നി​റ​ങ്ങു​ക. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ലവി​മാ​ന​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കും. കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ രാ​വി​ലെ 9.30ന് ​മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ലേ​ക്കു​ള്ള ജ​ല​വി​മാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ക.

കെഎ​സ്ഇ​ബി​യു​ടെ പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജ​ലാ​ശ​യ​മാ​ണ് മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ത്. സീ​പ്ലെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ടൂ​റി​സം രം​ഗ​ത്ത് ജി​ല്ല​യ്ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. കൊ​ച്ചി​യി​ൽനി​ന്നും കോ​ഴി​ക്കോ​ടുനി​ന്നു​മൊ​ക്കെ നേ​രി​ട്ട് പ​റ​ന്നി​റ​ങ്ങാ​മെ​ന്ന​ത് വി​ദേ​ശ വി​നോ​ദസ​ഞ്ചാ​രി​ക​ളെ ഇ​ടു​ക്കി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും.

ക​ര​യി​ലും വെ​ള്ള​ത്തി​ലും ഇ​റ​ങ്ങാ​നും പ​റ​ന്നു​യ​രാ​നും ക​ഴി​യു​ന്ന ആം​ഫീ​ബി​യ​ൻ വി​മാ​ന​ങ്ങ​ളാ​ണ് സീ ​പ്ലെ​യി​നു​ക​ൾ. വ​ലി​യ ജ​നാ​ല​ക​ൾ ഉ​ള്ള​തി​നാ​ൽ കാ​ഴ്ച​ക​ൾ ന​ന്നാ​യി ആ​സ്വ​ദി​ക്കാ​നു​മാ​കും. മൂ​ന്നാ​റി​ന്‍റെ​യും പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ​യും ആ​കാ​ശ​ക്കാ​ഴ്ച​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം യാ​ത്രി​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക.

എ​യ​ർ സ്ട്രി​പ്പു​ക​ൾ നി​ർ​മി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള വ​ലി​യ ചെ​ല​വ് ഒ​ഴി​വാ​കു​ന്നു​വെ​ന്ന​തും ജ​ല​വി​മാ​ന​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ണീ​യ​ത​യാ​ണ്.

മാ​ട്ടു​പ്പെ​ട്ടി​ക്കു പു​റ​മേ മ​ല​ന്പു​ഴ, വേ​ന്പ​നാ​ട്ട് കാ​യ​ൽ, അ​ഷ്ട​മു​ടി​ക്കാ​യ​ൽ, ച​ന്ദ്ര​ഗി​രി​പ്പു​ഴ, കോ​വ​ളം തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ജ​ലാ​ശ​യ​ങ്ങ​ളെ​യും വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി സീ​പ്ലെ​യി​ൻ ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പ​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ലോ​ച​ന ന​ട​ന്നു വ​രി​ക​യാ​ണ്.