പഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തു
1467317
Friday, November 8, 2024 4:08 AM IST
നെടുങ്കണ്ടം: ഓട്ടോറിക്ഷാ തൊഴിലാളിക്ക് മർദനമേറ്റെന്ന പരാതിയിൽ പഞ്ചാത്തംഗത്തിനെതിരേ കേസ്. നെടുങ്കണ്ടം പഞ്ചായത്ത് 17-ാം വാർഡ് അംഗം ഷിബു ചേരിക്കുന്നേലിനെതിരെയാണ് നെടുങ്കണ്ടം പോലീസ് കേസെടുത്തത്.
നെടുങ്കണ്ടം കുരിശുപള്ളിക്കവലയിലാണ് മർദനമുണ്ടായത്. വാഹനം തട്ടിയതിനെത്തുടർന്നുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. കണ്ണിനും മുഖത്തും പരിക്കേറ്റ സുനിൽ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.