കട്ടപ്പന: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 കാരന് അറസ്റ്റില്‍. നെറ്റിത്തൊഴു അച്ചന്‍കാനം കോട്ടയ്ക്കകത്ത് കെ.കെ. വിനോദിനെയാണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ആളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വണ്ടന്മേട് സിഐ പി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ വിനോദ് സോപാനം, എസ്സിപിഒ ജയന്, സാന്‍ ജോമോന്, വീണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.