ക​ട്ട​പ്പ​ന​യി​ൽ റോ​ഡ് ഷോ​യു​മാ​യി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ
Thursday, March 28, 2024 2:59 AM IST
ക​ട്ട​പ്പ​ന: എ​ൻ​ഡി​എ ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നും സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥി​ന്‍റെ റോ​ഡ് ഷോ​യും ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്നു.​എ​ൻ​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

എ​ൻ​ഡി​എ ഇ​ടു​ക്കി ലോ​ക്സ​ഭ ക​ണ്‍​വീ​ന​ർ കെ.​എ​സ്. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​തു​ട​ർ​ന്ന് ടൗ​ണി​ൽ ന​ട​ന്ന റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി ജ​ന​ങ്ങ​ളെ ക​ണ്ട​ത്.

റോ​ഡ് ഷോ​യി​ലും ക​ണ്‍​വ​ൻ​ഷ​നി​ലും എ​ൻ​ഡി​എ സം​സ്ഥാ​ന,ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്നു ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ അ​ടി​മാ​ലി​യി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കും.

വ​ഴി​കാ​ട്ടാ​ൻ സു​വി​ധ ആ​പ്പ്

ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​വു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീഷ​ന്‍റെ ‘സു​വി​ധ ആ​പ്പ്’. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നും വി​വി​ധ അ​നു​മ​തി​ക​ൾ നേ​ടു​ന്ന​തി​നും സ്ഥാ​നാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്പാ​ണ് സു​വി​ധ.

ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ർ​ഥി​ക​ൾ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ചു ലോ​ഗി​ൻ ചെ​യ്യേ​ണ്ട​തു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ട അ​നു​മ​തി​ക​ളു​ടെ പ​ട്ടി​ക, അ​നു​മ​തി​ക്കു വേ​ണ്ട ഫോ​മു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ൽ, അ​വ ഓ​ണ്‍​ലൈ​നാ​യി സ​ബ്മി​റ്റ് ചെ​യ്യ​ൽ എ​ന്നി​വ സു​വി​ധ ആ​പ്പ് വ​ഴി സാ​ധി​ക്കും. ആ​പ്പ് പ്ലേ​സ്റ്റോ​റി​ൽ നി​ന്നും ഐ​ഒ​എ​സി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.