പു​ല്ലാ​ട്ടുപ​ടി പാ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം ക​ഞ്ഞിവ​ച്ച് പ്ര​തി​ഷേ​ധം
Saturday, April 27, 2024 3:50 AM IST
ഉപ്പു​ത​റ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ച്ചു ക​രി​ന്ത​രു​വി- കാ​വ​ക്കു​ളം പാ​ത​യി​ലെ പു​ല്ലാ​ട്ടു​പ​ടി പാ​ലം പ​ണി​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച നാ​ട്ടു​കാ​ർ ക​ഞ്ഞിവ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ത​ക​ർ​ന്ന പാ​ല​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

2018ലെ ​പ്ര​ള​യ​ത്തി​ലാ​ണ് പു​ല്ലാ​ട്ടു​പ​ടി പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​ത്. ഇ​തോ​ടെ നൂ​റ്റ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ വാ​ഹ​നയാ​ത്ര മു​ട​ങ്ങി. തു​ട​ർ​ന്നു ര​ണ്ടു വ​ർ​ഷ​വും പാ​ലൊ​ഴു​കുംപാ​റ​യി​ൽനി​ന്നു​ള്ള ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ഇ​രുവ​ശ​ത്തെയും സം​ര​ക്ഷ​ണഭി​ത്തി ത​ക​രു​ക​യും പാ​ല​ത്തി​ന്‍റെ ന​ടു​ഭാ​ഗം ഒ​ടി​ഞ്ഞ് പു​ഴ​യി​ൽ വീ​ഴു​ക​യും ചെ​യ്തു.

2022-23 ൽ ​ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് എംഎ​ൽഎ 38 ​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി. എ​ന്നാ​ൽ, ശ​ക്ത​മാ​യ വെ​ള്ളപ്പാ​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ ഉ​യ​രംകൂ​ട്ടി ഉ​റ​പ്പു​ള്ള പാ​ലം പ​ണി​യാ​ൻ ഈ ​തു​ക മ​തി​യാ​കി​ല്ലെന്നും കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

തു​ട​ർ​ന്ന് പാ​ലം പ​ണി​യു​ന്ന​തി​നു ജി​ല്ലാ വി​ക​സ​നസ​മി​തി ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാറാ​ക്കി സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​ഞ്ഞിവ​ച്ച് പ്ര​തി​ഷേ​ധിച്ച വി​വ​ര​മ​റി​ഞ്ഞ് പോ​ലീസ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ വോ​ട്ടുചെ​യ്യാ​ൻ പോ​കു​ന്ന​വ​രെ ത​ട​യു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പോ​ലീസ് തി​രി​ച്ചുപോ​യി.