ക​ട്ട​പ്പ​ന​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ തീ ​പ​ട​ർ​ന്ന് നാ​ശ​ന​ഷ്ടം
Saturday, April 27, 2024 3:50 AM IST
ക​ട്ട​പ്പ​ന: ക ​ട്ട​പ്പ​ന​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ തീ ​പ​ട​ർ​ന്ന് നാ​ശ​ന​ഷ്ടം. ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് വ​ലി​യ വീ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ വി​ള​ക​ളാ​ണ് ക​ത്തിന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് തീപി​ടി​ത്തം ഉ​ണ്ടാ​യ​ത്.​അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ ക​ത്തി​ച്ച മാ​ലി​ന്യ​ത്തി​ൽനി​ന്ന് വ​ള്ള​ക്ക​ട​വ് വ​ലി​യ​വീ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ പ​റ​മ്പി​ലെ ഏ​ല​ച്ചെ​ടി​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു.​

നൂ​റോ​ളം ഏ​ല​ച്ചെ​ടി​ക​ളും ഇ​രു​പ​ത് കു​രു​മു​ള​ക് ചെ​ടി​യും അ​ഗ്നി​ക്കി​ര​യാ​യി.​ അ​യ​ൽ​വാ​സി​ക​ളും സ്ഥ​ല​മു​ട​മ​യും ചേ​ർ​ന്ന് തീ ​അ​ണ​യ്ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.​ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന അ​ഗ്നി​ശ​മ​നസേ​ന​യി​ൽ വി​വ​രം അ​റി​യി​ച്ചു.​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ഫ​യ​ർ​ബ്രേ​ക്ക​റും ഫ​യ​ർ​ബീ​റ്റ​റും ഉ​പ​യോ​ഗി​ച്ച് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.​ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.​

ക​ടു​ത്ത വേ​ന​ലി​ൽ ഉ​ണ​ക്കു​ള്ള ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ട​മ​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.